Thursday, May 2, 2024
HomeInternationalഅമേരിക്കയിൽ വിവസ്ത്രനായ തോക്കുധാരി നടത്തിയ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വിവസ്ത്രനായ തോക്കുധാരി നടത്തിയ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ റസ്റ്റേറന്റിലുണ്ടായ വെടിവെയ്പിൽ‍ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാഷ് വില്ലയിലെ ഒരു റസ്റ്റോറന്റിലാണ് നഗ്നനായെത്തിയ അക്രമി വെടിയുതിർത്തത്. ടെന്നസി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം പുലർച്ചെ 3.35നായിരുന്നു സംഭവമുണ്ടായത്. സംഭവത്തോടെ ഓടി രക്ഷപ്പെട്ട അക്രമിയെ പിടികൂടാനുള്ള നീക്കങ്ങളാണ് നാഷ് വില്ലെ പോലീസ് നടത്തിവരുന്നത്. 29കാരനായ ട്രാവിസ് റെയ്കിംഗാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ക്കിംഗ് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് രക്ഷപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments