കൊളംബോയിലെ ബസ്സ് സ്റ്റാന്‍ഡില്‍ 87 ബോംബ് ഡിറ്റൊണേറ്ററുൾ കണ്ടെത്തി

colombo busstad

ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തി. 87 ബോംബ് ഡിറ്റൊണേറ്ററുകളാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത് . കൊളംബോയിലെ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നാണ് ഡിറ്റൊണേറ്ററുകള്‍ കണ്ടെത്തിയത്. നേരത്തെ, സ്ഫോടത്തിനു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ എന്‍ജെടി ആണെന്ന് ലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.12 ഡിറ്റൊണേറ്ററുകള്‍ റോഡില്‍ ചിതറി കിടക്കുകയായിരുന്നുവെന്നു 75 എണ്ണം സ്റ്റാന്‍ഡിലെ ചവറു കൂപ്പയില്‍ ഉപേക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്.