വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി;എക്‌സിറ്റ് പോള്‍ ഫലങ്ങൾ

exit poll

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുളളൂ എങ്കിലും പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിക്ക് വിജയം പ്രവചിക്കുന്നവയാണ്. യുപിഎ വിജയിക്കുമെന്ന് ആരും ഇതുവരെ പ്രവചിച്ചിട്ടില്ല. അതേസമയം എന്‍ഡിഎയ്ക്ക് കൂറ്റന്‍ വിജയം ഉണ്ടാകില്ലെന്നും ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും പ്രവചനങ്ങള്‍ വന്നിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രവചനം നോക്കാം.എന്‍ഡിഎ മുന്നണിക്ക് 253 സീറ്റുകളാണ് ലഭിക്കുകയെന്നാണ് പ്രവചനം. അതേസമയം ബിജെപിക്ക് തനിച്ച് ലഭിക്കുക 211 സീറ്റുകള്‍ ആയിരിക്കും. ബിജെപി ആയിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 44ല്‍ നിന്ന് ഏറെ മുന്നോട്ട് കയറും.

യുപിഎയ്ക്ക് 152 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് തനിച്ച് ലഭിക്കുക 114 സീറ്റുകള്‍ ആയിരിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് പറയുന്നത്. മറ്റുളളവര്‍ 134 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാവും.അതേസമയം പശ്ചിമ ബംഗാളില്‍ 26 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാവും. ബിജെപി 2 സീറ്റില്‍ നിന്ന് 11 സീറ്റിലേക്ക് ഉയരും. തൃണമൂലിന് നഷ്ടപ്പെടുക 8 സീറ്റുകളാവും. കോണ്‍ഗ്രസിനും ഇടത് മുന്നണിക്കും നാല് സീറ്റുകള്‍ ലഭിക്കും.

കേരളത്തില്‍ എല്ലാ സര്‍വ്വേകളും പറയുന്നത് പോലെ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. 20ല്‍ 14 സീറ്റുകളാണ് യുഡിഎഫ് നേടുക. അതേസമയം ഇടത് പക്ഷം 4 സീറ്റുകളില്‍ ഒതുങ്ങും. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും വന്‍ തകര്‍ച്ച സംഭവിക്കില്ല എന്ന് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേയില്‍ പറയുന്നു. 46 സീറ്റുകള്‍ ബിജെപി നേടും. കോണ്‍ഗ്രസ് 6 സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം മഹാഗഡ്ബന്ധന് ലഭിക്കുക 28 സീറ്റുകള്‍ ആയിരിക്കും.തമിഴ്‌നാട് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 34 സീറ്റുമായി തൂത്ത് വാരും. ബിജെപി സഖ്യം 4 സീറ്റില്‍ ഒതുങ്ങും. തെലങ്കാനയിലെ 17 സീറ്റുകളും ടിആര്‍സ് സ്വന്തമാക്കും. രാജസ്ഥാനില്‍ 18 സീറ്റ് നേടി ബിജെപി മുന്നിലെത്തും. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുക 6 സീറ്റുകള്‍ മാത്രമായിരിക്കുമെന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു.

ഒഡിഷയില്‍ ബിജെഡിക്ക് 14 സീറ്റുകളും ബിജെപിക്ക് 7 സീറ്റുകളും ലഭിക്കും. മഹാരാഷ്ട്രയില്‍ ബിജെപിക്ക് 17 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റും മറ്റുളളവര്‍ക്ക് 23 സീറ്റുകളും ലഭിക്കും. ഹരിയാനയില്‍ ബിജെപിക്ക് 7 സീറ്റും കോണ്‍ഗ്രസിന് 3 സീറ്റും ലഭിക്കും.പഞ്ചാബില്‍ കോണ്‍ഗ്രസിന് 8 സീറ്റ് ലഭിക്കുമ്പോള്‍ ബിജെപിക്ക് ലഭിക്കുക 1 സീറ്റ് മാത്രമാണ്. മറ്റുളളവര്‍ക്ക് 4 സീറ്റും ലഭിക്കും. ബീഹാറില്‍ ബിജെപി 11 സീറ്റും കോണ്‍ഗ്രസ് 6 സീറ്റും നേടുമ്പോള്‍ ജെഡിയു അടക്കമുളള മറ്റുളളവര്‍ 23 സീറ്റുകള്‍ സ്വന്തമാക്കി മുന്നിലെത്തും.ആന്ധ്ര പ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സീറ്റൊന്നും ലഭിക്കില്ല എന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് ആകെയുളള 25 സീറ്റ് വീതം വെയ്ക്കും. കര്‍ണാടകത്തില്‍ ബിജെപിക്ക് 18 സീറ്റും കോണ്‍ഗ്രസിന് 9ഉം മറ്റുളളവര്‍ക്ക് ഒന്നും കിട്ടും. ഗുജറാത്തില്‍ ബിജെപിക്ക് 18 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റും കിട്ടും എന്നും 101 റിപ്പോര്‍ട്ടേഴ്‌സ് പറയുന്നു.