യു.ഡി.എഫ് സര്‍ക്കാറിന്‍റെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറിന്റെ തെറ്റായ തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.
കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ജൂലൈ 1 ന് യു.ഡി. എഫ് ധർണ
RELATED ARTICLES