രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ലോക്‌സഭാ മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍.
ബിഹാര്‍ ഗവര്‍ണറായിരുന്നു രാം നാഥ് കോവിന്ദിനെ എന്‍.ഡി.എയുടെ ദളിത് സ്ഥാനാര്‍ഥിയാക്കി ഇറക്കിയ രാഷട്രീയ നീക്കത്തിന് കടുത്ത വെല്ലുവിളിയാവും പ്രതിപക്ഷത്തിന്റെ നീക്കം. ബിഹാറുകാരി കൂടിയായ മീരാ കുമാറിന്റെ പൊതു സ്വീകാര്യതയും കോവിന്ദിന് വെല്ലുവിളിയാവും.