കുട്ടികളെ പാഠം പഠിപ്പിക്കാന്‍ അമ്മ വെയിലത്ത് കിടന്ന കാറില്‍ പൂട്ടിയിട്ട് പോയി. ചൂടില്‍ വെന്തുരുകി ഇവരുടെ ഒന്നും രണ്ടും പ്രായമുള്ള കുട്ടികള്‍ മരിച്ചു. ടെക്‌സാസിലാണ് സംഭവം. 25 കാരിയായ സെന്തിയ മേരി റാന്‍ഡോള്‍ഫാണ് സ്വന്തം മക്കളെ കാറില്‍ പൂട്ടിയിട്ടത്. സംഭവത്തെതുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ കാറില്‍ ആയിരുന്നപ്പോള്‍ 100ഡിഗ്രി ആയിരുന്നു താപനില. മെയ് 26നാണ് സംഭവം നടന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുട്ടികള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന സംഭവത്തിന്റെ സത്യം പുറത്തുവന്നത്. താന്‍ ടിവി കാണുമ്പോള്‍ കുട്ടികള്‍ പുറത്തുകിടന്ന കാറില്‍ കയറിതാണെന്നും താനിവരെ ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് അമ്മ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യല്‍ ശക്തമാക്കിയതോടെയാണ് ഇവര്‍ സത്യം പറഞ്ഞത്. താന്‍ തന്നെ കാറിലിട്ട് കുട്ടികളെ പൂട്ടിയതാണെന്ന് സമ്മതിച്ചു. കുട്ടികളെ ഒരു പാഠം പഠിപ്പിക്കാനാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.
അമ്മ വെയിലത്ത് കിടന്ന കാറില്‍ പൂട്ടിയിട്ട കുട്ടികള്‍ മരിച്ചു
RELATED ARTICLES