വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതി. വീട്ടില്‍ കയറി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച് രാഹുല്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.ഹാദിയ കഴിയുന്ന വീടിന് സുപ്രീം കോടതി അതീവ സുരക്ഷ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഈശ്വര്‍ ഇവിടെയെത്തി സെല്‍ഫിയെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നുമാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനമില്ലെന്നിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പോസ്റ്റുകള്‍..ഹാദിയയും അച്ഛന്‍ അശോകനും ഒരുമിച്ചിരിക്കുന്ന ചിത്രവും അമ്മയൊടൊപ്പമുള്ള സെല്‍ഫി വീഡിയോയും രാഹുല്‍ പോസ്റ്റ് ചെയ്തു.അമ്മയെ മതം മാറ്റാന്‍ ഹാദിയ ശ്രമിച്ചെന്നും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് അമ്മയോട് പറഞ്ഞെന്നും ആരോപിച്ചായിരുന്നു രാഹുല്‍ ഈ വീഡിയോ പുറത്തുവിട്ടത്.
രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍;ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്
RELATED ARTICLES