ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ ചീമുട്ടയേറ്. ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഏജന്റ് എന്നാരോപിച്ചായിരുന്നു പ്രകോപനമില്ലാതെ കനയ്യ കുമാറിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. പശ്ചിമ ബംഗാളിലായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ഒരു പ്രകോപനവും ഇല്ലാതെ കനയ്യ കുമറിന് നേരെ അക്രമം അഴിച്ചുവിട്ടത്. തിങ്കളാഴ്ച പശ്ചിന ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു കനയ്യ കുമാര്‍. എഐഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടയിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. മുദ്രാവാക്യം വിളിച്ച് മിഡ്‌നാപൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം എത്തിയ ബിജെപി പ്രവര്‍ത്തകര്‍ കനയ്യ കുമാര്‍ പാകിസ്താനിലേക്ക് പോകണമെന്ന് മുദ്രാവാക്യം വിളിച്ചു.
തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് സംയമനം പാലിച്ചതുകൊണ്ട് കൂടുതല്‍ അക്രമ സംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് പത്തൊന്‍പതോളം വരുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കനയ്യ കുമാറിനു നേരെ ചീമുട്ടയേറ്
RELATED ARTICLES