രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി. പരോള്‍ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി നീട്ടി നല്‍കിയത്. പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നളിനിയുടെ അപേക്ഷയില്‍ തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് പരോള്‍ നീട്ടി നല്‍കിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായാണ് കഴിഞ്ഞ മാസം 25ന് നളിനിയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.