ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള രംഗത്ത്. ആശയ സംവാദത്തിന് സമയവും തീയതിയും കോടിയേരി ബാലകൃഷ്ണന്‍ തന്നെ തീരുമാനിക്കട്ടയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിനിടെ കോടിയേരി ശ്രീധരന്‍പിള്ളയെ ആശയസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ആശയപരമായ സംവാദത്തിനു ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ വെല്ലുവിളിക്കുന്നെന്നും യുവതീ പ്രവേശത്തിനെതിരല്ല, കമ്യൂണിസ്റ്റുകള്‍ക്കെതിരാണ് സമരമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയ സ്ഥിതിക്ക് തെരുവില്‍ ആശയപ്രചാരണത്തിന് തയാറാകണമെന്നും കോടിയേരി പറഞ്ഞിരുന്നു.
ആശയ സംവാദത്തിന് സമയവും തീയതിയും കോടിയേരി തീരുമാനിക്കട്ടെയെന്ന് വെല്ലുവിളിയുമായി ശ്രീധരന്‍പിള്ള
RELATED ARTICLES