Thursday, May 2, 2024
HomeKeralaഅയ്യപ്പഭക്തര്‍ക്ക് പുണ്യസ്‌നാനത്തിനായി ഉരക്കുഴിതീര്‍ത്ഥം

അയ്യപ്പഭക്തര്‍ക്ക് പുണ്യസ്‌നാനത്തിനായി ഉരക്കുഴിതീര്‍ത്ഥം

ഭക്തര്‍ക്ക് നിര്‍വൃതിയായി ഉരക്കുഴി തീര്‍ത്ഥം കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേയ്‌ക്കെത്തുവര്‍ക്ക് നിര്‍വൃതിയേകി ശബരിമലയിലെ ഉരക്കുഴി തീര്‍ത്ഥം. സന്നിധാനത്തെ മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.(ഒരുകിലോമീറ്റര്‍ അകലെയാണ് കുമ്പളം തോടിലെ ഉരക്കുഴി തീര്‍ത്ഥം) ശ്രീധര്‍മ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെ’ ഉരക്കുഴി തീര്‍ത്ഥം പാപനാശിനിയാണൊണ് വിശ്വാസം. ഏറെ വിശ്വാസികള്‍ ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്.  കുമ്പാളം തോടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുങ്ങിക്കുളിക്കാന്‍ കഴിയുന്ന കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്. ചെറിയ കുഴിയായി തോന്നുമെങ്കിലും ഏറെ സൗകര്യപ്രദമാണ് ഇവിടം. തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്‌നാനം തീര്‍ത്ഥാടകരെ ഉ•േ-ഷഭരിതരാക്കുന്നു. പരമ്പരാഗത പുല്‍മേട് കാനനപാതയിലുടെ വരുന്ന തീര്‍ത്ഥാടകര്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാണ് സന്നിധാനത്ത് എത്താറ്. ഭഗവത് ദര്‍ശനത്തിനുശേഷവും ഈ പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് ജീവിത പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞ് ഓരോ ഭക്തനും മലയിറങ്ങുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments