Tuesday, November 12, 2024
HomeCrimeറാസല്‍ഖൈമയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവം; മലയാളിയായ കമ്പനി മാനേജർ അറസ്റ്റിൽ

റാസല്‍ഖൈമയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവം; മലയാളിയായ കമ്പനി മാനേജർ അറസ്റ്റിൽ

മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ കുത്തേറ്റു മരിച്ച നിലയില്‍. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആര്‍.ടി രജീഷി(34)നെയാണു താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിന്റെ വീട്ടില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എംബസിയെ സമീപിച്ചിരുന്നു . ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. എട്ടു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണില്‍ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ മുറിയില്‍ രജീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണു വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. സെയില്‍സ് വാഹനത്തിലെ കലക്ഷന്‍ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജരായ മലയാളി രജീഷിന്റെ വീട്ടിലേക്കു ഫോണില്‍ വിളിച്ച് 24 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി റാസല്‍ഖൈമയിലുള്ള രജീഷിന്റെ സഹോദരന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണു മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം അജ്മാനിലെ മോര്‍ച്ചറിയിലാണ്. ഭാര്യ: സരുണ്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments