Sunday, May 5, 2024
HomeNationalലോക്‌സഭാ തെരഞ്ഞടുപ്പില്‍ കമലാഹാസന്‍ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കമലാഹാസന്‍ മത്സരിക്കും

2019-ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മല്‍സരിക്കുമെന്ന് നടനും മക്കള്‍ നീതി മയം പാര്‍ട്ടി അദ്ധ്യക്ഷനുമായ കമലാഹാസന്‍. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുവാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും, തമിഴ്‌നാടിന്റെ വികസനമായിരിക്കും മുഖ്യപ്രചരണമെന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2018 ഫെബ്രവരിയിലാണ് കമലാഹാസന്‍ മക്കള്‍ നീതിമയം സ്ഥാപിച്ചത്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണു കമലാഹാസനും രാഷ്ട്രീയത്തിലേക്കെത്തിയത്. എഐഎഡിഎംകെ നേതാവ് ജെ.ജയലളിതയുടെയും ഡിഎംകെ നേതാവ് എം.കരുണാനിധിയുടെയും മരണത്തിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ഇത്രമാത്രം മാറ്റങ്ങള്‍ക്ക് കളമൊരുങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments