നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തംകൊണ്ടു കത്തെഴുതി. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ പെണ്‍കുട്ടിയാണ് നീതി ആവശ്യപ്പെട്ട് കത്തെഴുതിയത്. ഉന്നതബന്ധങ്ങൾ കാരണം, ആരോപിതർക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറാകുന്നില്ല. കേസ് പിൻവലിക്കാൻ അവർ എന്റെമേൽ സമ്മർദ്ദം ചെലുത്തുകയാണ്. നീതി ലഭിച്ചില്ലെങ്കിൽ ഞാൻ ജീവനൊടുക്കും- ജനുവരി 20ന് എഴുതിയ കത്തിനെ കുറിച്ച് എൻജിനീയറിംഗ് വിദ്യാർഥിനിയായ പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2017 മാർച്ച് 24ന് ദിവ്യ പാണ്ഡെ, അങ്കിത് വർമ്മ എന്നിവർക്കെതിരെ ബരാബങ്കിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എഎസ്പി ശശി ശേഖർ സിംഗ് പറഞ്ഞു. മകളെ പ്രതികൾ ബലാൽസംഗം ചെയ്തതായും അവളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അച്ഛന്റെ പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് രക്തംകൊണ്ടു കത്തെഴുതി
RELATED ARTICLES