Sunday, May 5, 2024
HomeKeralaപേപ്പര്‍ കപ്പ് നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനം

പേപ്പര്‍ കപ്പ് നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനം

പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പേപ്പര്‍ കപ്പ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പേപ്പര്‍ കപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറില്‍ നാലു ശതമാനം പോളി എഥിലീന്‍ കോട്ടിംഗിന് ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കേരള പേപ്പര്‍കപ്പ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

നിരോധനവുമായി ബന്ധപ്പെട്ട് പേപ്പര്‍ കപ്പ് വ്യവസായികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി നിരോധനമോ നിയന്ത്രണമോ ആവശ്യമില്ലെന്ന് കോടതി സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഫെബ്രുവരി 15 ഓടെ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പട്ടികയിലെ മുഴുവന്‍ ഉല്പന്നങ്ങളെയും കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുകയും കമ്മിറ്റിയില്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കാതെ പേപ്പര്‍ കപ്പ് നിരോധിക്കാനുള്ള നടപടിയുമായി ശുചിത്വ മിഷന്‍ മുന്നോട്ടുപോവുകയാണന്നും പേപ്പര്‍ കപ്പ് വ്യവസായവുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്തിയവര്‍ പരാതിപ്പെടുന്നു.

സംസ്ഥാനത്ത് 250 പേപ്പര്‍ കപ്പ് നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ലോണെടുത്ത് യൂണിറ്റ് ആരംഭിച്ച വ്യവസായികളെയും മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്ക് ജീവനക്കാരെയുമാണ് ഈ നടപടി ദുരിതത്തിലാക്കുന്നത്. പേപ്പര്‍ കപ്പുകളെ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. സ്റ്റീല്‍ കമ്ബനികളെ പ്രോല്‍സാഹിപ്പിക്കാനുള്ള അജണ്ടയാണിതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments