കഞ്ചാവിലും മായം ചേർക്കൽ! പാറ്റയെ കൊല്ലാനുള്ള ഹിറ്റ്, ചെടികളിൽ തളിക്കുന്ന കീടനാശിനി തുടങ്ങിയവ കഞ്ചാവിൽ കലർത്തി മായം ചേര്‍ക്കുന്നു. കഞ്ചാവ് നിലത്തു പരത്തിയിട്ടശേഷം ഹിറ്റ് സ്പ്രേ ചെയ്ത് രണ്ടു ദിവസം പൊതിഞ്ഞുവയ്ക്കും. കഞ്ചാവുമായി കീടനാശിനി ചേരുമ്പോൾ വീര്യം വര്‍ധിക്കും. കൂടുതൽ പാക്കറ്റുകളാക്കി മാറ്റുമ്പോഴും വീര്യം കുറയാതിരിക്കാനാണ് കീടനാശിനി പ്രയോഗം. കൂടുതൽ പാക്കറ്റുകൾ വില്‍ക്കുന്നതോടെ കൂടുതൽ പണം ലാഭം. വലിക്കുമ്പോൾ നല്ല ലഹരി കിട്ടുന്നതിനാൽ വലിക്കാര്ക്കു സംശയം തോന്നില്ല. കസ്റ്റമേഴ്സ് കൈവിട്ടുപോകുകയുമില്ല. വാടകക്കൊലയാളി സംഘത്തിലെ ശരാശരി മെയ്ക്കരുത്തുപോലുമില്ലാത്ത ചള്ളുപിള്ളേരെല്ലാം ചാവേറുകളായി കസറുന്നതിന്റെ പിന്നിലെ രഹസ്യം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പുറത്തായത്. ഏക്സ്റ്റസി എന്ന ഓമനപ്പേരിലുള്ള ഗുളിക കഴിച്ച് ആര്‍ജിക്കുന്ന അസാമാന്യ ധൈര്യമാണ് അവരുടെ ആയുധം. ഉന്മാദവും ആവേശവും ഉത്തേജനവും ലഹരിയും നിര്‍ഭയത്വവും സാഹസികതയുമെല്ലാം പകരുന്ന ഭ്രാന്തൻ ഗുളിക. ഭയവും വിഷാദരോഗവുമുള്ള മനോരോഗികള്ക്കു സമനില വീണ്ടെടുക്കാനും ക്യാന്സൾ പോലുള്ള രോഗങ്ങൾ മൂലമുള്ള അസഹ്യവേദന ശമിപ്പിക്കാനും ഡോക്റ്റര്‍മാർ നല്‍കിയിരുന്ന ഔഷധം. എംഡിഎംഎ. അന്താരാഷ്ട്ര മയക്കുമരുന്നു സംഘങ്ങള്‍ക്കിടയിൽ എക്സ്റ്റസി എന്നറിയപ്പെടുന്ന എംഡിഎംഎ പലനിറങ്ങളിലുള്ള ക്യാപ്സ്യൂള്‍, പൗഡര്‍, ഗുളിക രൂപങ്ങളിൽ ലഭ്യമാണ്. നാലു മണിക്കൂർ സമയത്തേക്ക് ഉത്തേജനവും ലഹരിയും പകരുന്ന ഈ ഗുളിക ഉപയോഗിക്കുന്ന യുവതികളും ധാരാളം. ഗുളിക വിഴുങ്ങുന്ന സാധാരണ രീതിക്കുപുറമേ, സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ കുത്തിവച്ചും പൊടിച്ചു മൂക്കിൽ വലിച്ചുകയറ്റിയുമെല്ലാം ഉന്മാദലഹരി പ്രാപിക്കാറുണ്ട്. ആഡം, ക്ലാരിറ്റി, എസന്‍സ്, ലൗവേഴ്സ്, സ്പീഡ്, ഈവ്, സ്കൈ, ഹേര്സ്, വിഐപി, ഐ കിസ് യു തുടങ്ങിയ അമ്പതോളം ഓമനപ്പേരുകളിലും ഇവ അറിയപ്പെടുന്നു. നിശാപാര്‍ട്ടികളിൽ തളരാതെ ഏറെനേരം ഡാന്‍സ് ചെയ്യാനുള്ള ഉത്തേജനം കിട്ടുമെന്ന മോഹത്താൽ ഈ മയക്കമരുന്ന് ഉപയോഗിക്കുന്ന യുവതികളുണ്ട്. ഗോവ, പോണ്ടിച്ചേരി, ബാംഗളൂരു തുടങ്ങിയ നഗരങ്ങളിലെ വന്‍കിട ഹോട്ടലുകളിൽ ആവശ്യക്കാര്‍ക്കു ഇവ രഹസ്യമായി ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തിൽ ഈയിടെയായി ഈയിനം മയക്കുമരുന്നാണ് പ്രചാരം നേടുന്നത്. ഡിജെ പാര്‍ട്ടി, നിശാ പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് മുന്‍കൂട്ടി ഓര്ഡര്ചെയതാണ് എംഡിഎംഎ ലഭ്യമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മയക്കുമരുന്നുവേട്ടയിലും മുഖ്യൻ ഇവൻ തന്നെയായിരുന്നു.
കഞ്ചാവിലും വീര്യം കുറയാതിരിക്കാൻ കീടനാശിനി പ്രയോഗം
RELATED ARTICLES