Wednesday, December 4, 2024
HomeKeralaസബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും എം എം മണി

സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും എം എം മണി

ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും എം എം മണി. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് മണിയുടെ പുതിയ പ്രസ്താവന. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണി ഇക്കാര്യം പറഞ്ഞത്.ഇടുക്കിയില്‍ പട്ടയമില്ലാത്തിടത്ത് തന്നെയാണ് മത ചിഹ്നങ്ങള്‍ ഇരിക്കുന്നത് . അതെല്ലാം പൊളിക്കാന്‍ വന്ന കോന്തന് തലയ്ക്ക് സുഖമില്ല. നേരേ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലതെന്നും മണി പറഞ്ഞു. ആര്‍.എസ്.എസിന് കുഴലൂതുന്ന ഒരുത്തനും ഇടുക്കിയിലേക്ക് വരേണ്ട . ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടാണ് കയ്യേറ്റക്കുരിശ് തകര്‍ത്തതെന്നും മണി ആരോപിച്ചു. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. സബ് കലക്ടര്‍ ആര്‍എസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. ഞങ്ങള്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും ഒപ്പമല്ല. ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments