ആശുപത്രിയിലെ ഫാര്‍മസിയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍
രാജ്യഭരണം സൈന്യം പിടിച്ചെടുത്തതിന്‍റെ മൂന്നാംവാര്‍ഷിക ദിനത്തിൽ സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ സൈനീക ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് ചീഫ് ജനറല്‍ ശ്രീവര രങ്സിബ്രഹ്മാനുകൂല്‍ പറഞ്ഞു.
ആശുപത്രിയിലെ ഫാര്‍മസിയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ബാറ്ററിയും വയറും പൊലീസ് കണ്ടെടുത്തു. അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഈയിടെ രണ്ട് ചെറിയ സ്ഫോടനം ബാങ്കോക്കില്‍ നടന്നിരുന്നു. 2014 മെയ് 22ന്റെ അട്ടിമറിക്കുശേഷം തായിലാൻഡ് വിഘടിച്ച് നില്‍ക്കുകയാണ്.