Friday, October 4, 2024
HomeKeralaലിംഗം മുറിക്കുന്നത് നിയമമാക്കുമോയെന്ന് ജോയ് മാത്യു

ലിംഗം മുറിക്കുന്നത് നിയമമാക്കുമോയെന്ന് ജോയ് മാത്യു

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി നടൻ ജോയ് മാത്യു. ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് സ്വയരക്ഷക്ക് ലിംഗം മുറിക്കാം എന്നതിനെ സർക്കാർ അംഗീകരിക്കുന്നതിന് തുല്യമല്ലേയെന്ന് അഭിപ്രായപ്പെട്ട ജോയ് മാത്യു ലിംഗം മുറി ഉടൻ നിയമമാക്കുമോയെന്നും ചോദിക്കുന്നു. തന്റെ ഫേസ്‌ബുക്കിലൂടെയാണ് ജോയ്മാത്യു സർക്കാരിനെതിരായി രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല അഥവാ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമല്ല മറിച്ച് സ്ത്രീകൾ തന്നെയാണ് എന്നാണോ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്നും ജോയ് മാത്യു ചോദിക്കുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അറുതി വരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവർത്തികൾ ആഘോഷിക്കുക. വർഷങ്ങൾക്ക് മുൻപ് നാടിനെ വിറപ്പിച്ചു നിർത്തിയ ഗുണ്ടകളെയും ഫ്യൂഡൽ പ്രഭുക്കളേയും, ജനങ്ങൾ പൊറുതികേടുകൊണ്ട് തലയറുത്ത് ഇട്ടപ്പോഴും ഇതുപോലുള്ള ആരവങ്ങൾ ഉയർന്നിരുന്നു. അപ്പോൾ നീതിക്കുവേണ്ടി ആയുധം എടുക്കാം അല്ലേ ബഹുമാനപ്പെട്ട നിയമ നിർമ്മാതാക്കളെ എന്ന ചോദ്യത്തോടെയാണ് ജോയ്മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജോയ്മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലിംഗംമുറി നിയമമായേക്കും?

മൂന്നുമാസം മുബ്‌ ഒരു ക്രിസ്ത്യൻ
പുരോഹിതൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ലൈംഗിക ത്രഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഞാൻ
മുന്നോട്ട്‌ വെച്ചിരുന്നു-
അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു-
ലൈംഗിക ത്രഷ്ണകളെ
അടിച്ചമർത്തുംബോഴാണല്ലോ പ്രശ്നം-
വന്ധ്യംകരണമാവുംബോൾ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാതെയുമിരിക്കാം-
എന്നാൽ വന്ധ്യംകരണത്തെക്കുറിച്ച്‌ വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്‌
മറ്റു മതങ്ങളിൽപ്പെട്ടവർ പുരോഹിതരുടെ
ലിംഗം ഛേദിച്ചു കളയണം എന്ന മട്ടിൽ ട്രോളുകൾ ഇറക്കി-
ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത്‌ കൊണ്ട്‌ ഞാൻ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ- വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാൻ എഴുതിയത്‌-
എന്നാൽ ചക്കിനു വെച്ചത്‌ കൊക്കിനു
കൊണ്ടു എന്നു
പറയുംബോലെ കാര്യങ്ങൾ
ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല-
സംഗതി കേട്ടവർക്കൊക്കെ ഹരം-
പീഡനം എന്നാൽ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി-
ലിംഗം പോയത്‌ ഒരു വിശ്വഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാൽ സഖാക്കൾ അതിലേറെ ഹാപ്പി-
അത്യപൂർവമായി
ചിരിക്കുന്ന ,അഭ്യന്തര വകുപ്പുകൂടി
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി
ചിരിയോടുകൂടിത്തന്നെ
ലിംഗംമുറിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ ത്തുകയാണു
ചെയ്തത്‌ -അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്‌
സ്വയരക്ഷക്ക്‌
ലിംഗംമുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടിൽ നടക്കുന്ന ഏത്‌ ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട്‌ പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു
തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്‌-
തുടർന്ന് വി എസ്‌ ,മന്ത്രി ജി സുധാകരൻ ,ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം
വരവേറ്റു-
ശശി തരൂർ മാത്രം വിവേകത്തോടെ
കാര്യം കാണുവാൻ ശ്രമിച്ചു
കാരണം നടന്ന കുറ്റക്രുത്യം -അതിന്റെ സത്യാവസ്തകൾ
തെളിയിക്കപ്പെടേണ്ടതാണു –
അതിനുമുബേ കട്ട സപ്പോട്ടുമായി
ആൽക്കൂട്ടം ഇരബിവരുന്നത്‌
വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേ?
ശാരീരികമായി പീഡിപ്പിക്കപ്പെടുംബോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു ഞാൻ-
ലിംഗംമുറി ഒരു
നിയമമായി അവതരിപ്പിച്ച്‌ നിയമസഭയിൽ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്‌
-ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണു -സഭയിൽ ഒറ്റക്കാണെങ്കിലും ധർമ്മാ ധർമ്മങ്ങളുടെ കാവലാൾ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാർമ്മിക പിന്തുണ നൽകാതിരിക്കില്ല-
സ്തീകൾക്ക്‌ നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക്‌ അറുതിവരാതാകുംബോഴാണു ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക-
നാടിനെ വിറപ്പിച്ചു നിർത്തിയിരുന്ന
ഗുണ്ടകളെയും
ഫ്യൂഡൽ പ്രഭുക്കളേയും ജനങ്ങൾ പൊറുതികേടുകൊണ്ട്‌ തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള
ആർപ്പു വിളികൾ ഉയർന്നിരുന്നു-
കേരളത്തിലെ സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല അഥവാ
സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടത്‌
ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്‌?
നീതിക്ക്‌ വേണ്ടി ആയുധമെടുക്കാം
ഏതയാലും
ലിംഗമുറി നിയമം താമസിയാതെ നടപ്പിൽ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും- സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക്‌ കാണാം.
ഊരിപ്പിടിച്ച കത്തി വേണോ അതൊ “എസ്‌” മോഡൽ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ
ബാക്കിയവുന്ന ചോദ്യം ഇതാണു:
അപ്പോൾ നീതിക്കു വേണ്ടി ആയുധമെടുക്കാം,അല്ലേ ബഹുമാനപ്പെട്ട നിയമ നിർമാതാക്കളേ?

RELATED ARTICLES
- Advertisment -

Most Popular

Recent Comments