ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി

police uae

ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി. ജര്‍മ്മന്‍ പൗരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബകലഹമാണ് ആത്മഹത്യശ്രമത്തിന് പിന്നില്‍.

യുവാവിന്റെ ആത്മഹത്യാശ്രമം കണ്ട സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

റാസല്‍ഖൈമയിലെ മലമുകളിലായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. അബോധാവസ്ഥയിലായ യുവാവിനെ പോലീസ് ഉടനെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.