അഞ്ചു കോടി സമ്മാനത്തുക ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബംഗളൂരു സ്വദേശിയില്‍ നിന്ന് നൈജീരിയന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 1.3 കോടി രൂപ. നൈജീരിയന്‍ ക്രിമിനലുകളുടെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ വീണത് കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായി വിരമിച്ച ആളും ഭാര്യയുമാണ്. 2014ല്‍ തുടങ്ങിയ തട്ടിപ്പ് 2017വരെ സംഘം തുടര്‍ന്നു. പറ്റിക്കപ്പെട്ടതെന്ന് മനസിലായപ്പോഴേക്കും
1.3 കോടി രൂപ സംഘം തട്ടിയെടുത്തിരുന്നു. ബംഗളൂരുവിലെ അല്ലാലസാന്‍ഡ്രയില്‍ നിന്നുള്ള 52കാരിയായ രോഹിണിയാണ് തങ്ങള്‍ പറ്റിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് രോഹിണി ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. 2014ല്‍ രോഹിണിയുടെ ഭര്‍ത്താവ് ഒരു ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്വിസില്‍ പങ്കെടുത്തതിന് തൊട്ടടുത്ത ദിവസം ഇവര്‍ക്കൊരു ഫോണ്‍കോള്‍ വന്നു. യുകെ യിലെ ഷെല്‍ ഓയില്‍ കമ്പനിയില്‍ നിന്നുമാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും നിങ്ങള്‍ക്ക് ലോട്ടറി അടിച്ചെന്നും പറയുകയും ചെയ്തു. അഞ്ചു കോടി അടിച്ചെന്നും ഡല്‍ഹിവഴി ബംഗലുരുവിലേക്ക് ആ പണം അയയ്ക്കാന്‍ പണ കൈമാറ്റത്തിന്റെ നടപടികള്‍ക്കായി ഏതാനും തുക ആവശ്യപ്പെടുകയും ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടുകളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റുമുള്ള പണമെടുത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തി. 2014 ഡിസംബര്‍ വരെ അവര്‍ ചോദിച്ച തുകയെല്ലാം നല്‍കി. എന്നാല്‍ രോഹിണിയുടെ ഭര്‍ത്താവ് ആയിടക്ക് മരണപ്പെട്ടു. തന്റെ വിവിധ നിക്ഷേപത്തിന് പുറമേ എല്‍ഐസിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും ലോണെടുത്തും കിടപ്പാടം പണയം വെച്ചു പോലും ഇയാള്‍ തട്ടിപ്പുകാര്‍ക്ക് പണമയച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഇവര്‍ രോഹിണിയെ വിളിച്ചു. ഏറ്റവും ഒടുവില്‍ വിളിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ അലാലാസാന്‍ഡ്രയിലെ വീട്ടിലെത്തി പണം നല്‍കുമെന്നും അവസാനമായി 6.5 ലക്ഷം രൂപ കൂടി അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയ രോഹിണി ബംഗളൂരു പോലീസില്‍ പരാതി നലകുകയായിരുന്നു. തനിക്ക് നഷ്ടമായ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബംഗളൂരു പോലീസിന്റെ സൈബര്‍ ക്രൈമാണ് കേസ് അന്വേഷിക്കുന്നത്.
നൈജീരിയന്‍ സംഘം തട്ടിയെടുത്തത് 1.3 കോടി രൂപ
RELATED ARTICLES