Sunday, September 15, 2024
HomeNationalതക്കാളിക്ക് കാവൽ ആയുധധാരികളായ സുരക്ഷാ ജീവനക്കാർ !

തക്കാളിക്ക് കാവൽ ആയുധധാരികളായ സുരക്ഷാ ജീവനക്കാർ !

രാജ്യത്ത് തക്കാളിക്ക് ഇപ്പോള്‍ തീപ്പിടിച്ച വിലയാണ്. വില കുതിച്ചുകയറി പലയിടത്തും 100 മുതല്‍ 120 രൂപവരെ ആയിരിക്കുന്നു. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. അവശ്യ ഇനങ്ങളില്‍ ഒന്നായ തക്കാളിയുടെ വില ഇങ്ങനെ ദിനം പ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. എന്നാല്‍ ഉപഭോക്താക്കളെ മാത്രമല്ല, ഒരു വിഭാഗം കച്ചവടക്കാരെയും ഈ വില വര്‍ധന പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. വില കുതിച്ച് കയറിയതോടെ തക്കാളി വന്‍തോതില്‍ മോഷണം പോകുന്നതാണ് കടക്കാര്‍ക്ക് തലവേദനയായിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇപ്പോള്‍ പച്ചക്കറി കടക്കാര്‍ തക്കാളി വില്‍ക്കുന്നത് കര്‍ശന സുരക്ഷയിലാണ്. തക്കാളിയുടെ ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ ആയുധ ധാരികളായ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്ന് മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ വരുന്നത്. മുംബൈയിലെ ദാഹിസറില്‍ ഏതാണ്ട് 300 കിലോഗ്രാം തക്കാളിയാണ് മോഷണം പോയത്. ജൂലൈ 20 നായിരുന്നു സംഭവം. 70,000 രൂപ വിലമതിക്കുന്ന തക്കാളിയാണ് കളവ് പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ചില ഹോള്‍സെയില്‍ കടക്കാരും സുരക്ഷാ ജീവനക്കാരെ വിന്യസിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments