ദുരിതാശ്വാസ ക്യാമ്പിൽ ജിമിക്കി കമ്മല്‍ നൃത്തം ചെയ്ത ആസിയ ബീവിയ സിനിമയിലേക്ക്

asiya beevi

മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പിൽ ജിമിക്കി കമ്മല്‍ പാട്ടിന് നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആസിയ ബീവിയ സിനിമയിലേക്ക്. പ്രളയത്തിനിടയിലും എല്ലാ ദു:ഖങ്ങളും മറയ്ക്കാന്‍ ആസിയ ജിമിക്കി കമ്മല്‍ നൃത്തം ചെയ്ത് എല്ലാവരെയും സന്തോഷിപ്പിച്ചു.വാടക വീട്ടില്‍ വെള്ളം കയറിയതു മൂലം ക്യാമ്ബില്‍ എത്തിയ ആസിയയാണ് കുട്ടികള്‍ക്കൊപ്പം ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന് ചുവടു വച്ചത്. വൈറലായ നൃത്തത്തിന്റെ വീഡിയോ കണ്ടിട്ടാണ് കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവകുട്ടി തന്റെ അടുത്ത ചിത്രത്തില്‍ ഒരു വേഷത്തിനായി ആസിയയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. വിനായകന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഷാനവാസ് അടുത്ത് സംവിധാനം ചെയ്യുന്നത്.വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ് ആസിയ. സര്‍വ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായെങ്കില്‍ അതില്‍പ്പരം സന്തോഷം വേറൊന്നില്ലെന്നാണ് വൈറലായ വീഡിയോയെക്കുറിച്ച്‌ ആസിയ പറഞ്ഞത്.വാടക വീട്ടില്‍ താമസിക്കുന്ന ആസിയക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ട്. ഭര്‍ത്താവിനു സുഖമില്ല. താന്‍ ഒരാള് പണിയെടുത്തിട്ടാണ് വീട് കഴിയുന്നത് ആസിയ ഒരു മാധ്യമത്തോട് പറഞ്ഞു.