Thursday, May 2, 2024
HomeKeralaമരട് ഫ്ളാറ്റ് കേസില്‍ സർക്കാരിന് തിരിച്ചടി

മരട് ഫ്ളാറ്റ് കേസില്‍ സർക്കാരിന് തിരിച്ചടി

മരട് ഫ്ളാറ്റ് കേസില്‍വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിന് ശേഷം തുടര്‍നടപടിയെക്കുറിച്ച്‌ ആലോചിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.നിയമലംഘനത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ എന്നതടക്കമുള്ളരൂക്ഷവിമര്‍ശനമായിരുന്നു ചീഫ് സെക്രട്ടറിക്ക് നേരെ സുപ്രീംകോടതി ഉന്നയിച്ചത്.കോടതിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീംകോടതി വിധിവന്നതിന് ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോടതി പറയുന്നതുപോലെ കാര്യങ്ങള്‍ നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.’ പ്രളയം മറ്റ് ഏത് സംസ്ഥാനത്തെക്കാളും കേരള സര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. മരട് സംഭവത്തില്‍ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിന് എതിരായ നയം സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.’- മന്ത്രി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ കേരളത്തിലെ പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുത്തോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments