Friday, April 26, 2024
HomeSportsബി.​സി.​സി.​ഐ അ​ധ്യ​ക്ഷനായി സൗരവ്​ ഗാംഗുലി ചുമതലയേറ്റു

ബി.​സി.​സി.​ഐ അ​ധ്യ​ക്ഷനായി സൗരവ്​ ഗാംഗുലി ചുമതലയേറ്റു

നീ​ണ്ട 33 മാ​സ​ത്തെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ര്‍ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്‌​ ബി.​സി.​സി.​ഐ അ​ധ്യ​ക്ഷനായി സൗരവ്​ ഗാംഗുലി ചുമതലയേറ്റു. വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെടുക്കുന്നതിനായി സൗരവ്​ ഗാംഗുലി മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തെത്തി.

സെ​ക്ര​ട്ട​റി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ മ​ക​ന്‍ ജ​യ്​ ഷാ​യും വൈ​സ്​ പ്ര​സി​ഡ​ന്‍​റാ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍​നി​ന്നു​ള്ള മാ​ഹിം വ​ര്‍​മ​യു​ം ചുമതലയേറ്റു. ബി.​സി.​സി.​ഐ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ അ​നു​രാ​ഗ്​ താ​ക്കൂ​റി​​​െന്‍റ ഇ​ള​യ സ​ഹോ​ദ​ര​ന്‍ അ​രു​ണ്‍ ധ​മാ​ല്‍ ട്ര​ഷ​റ​റാ​കും.

േ​ദ​ശീ​യ ക്രി​ക്ക​റ്റ്​ ടീം ​മു​ന്‍ നാ​യ​ക​നാ​യി​രു​ന്ന സൗ​ര​വ്​ ഗാം​ഗു​ലി​ക്ക്​ പ​ക്ഷേ, 10 മാ​സം മാ​ത്ര​മേ പ​ദ​വി​യി​ല്‍ തു​ട​രാ​നാ​കൂ. പു​തി​യ ഭ​ര​ണ​ഘ​ട​ന ച​ട്ട പ്ര​കാ​രം അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ സൗ​ര​വ്​​ പ​ദ​വി​യൊ​ഴി​യ​ണം.
ബം​ഗാ​ള്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും പി​ന്നീ​ട്​ പ്ര​സി​ഡ​ന്‍​റു​മാ​യി​രു​ന്ന ഗാം​ഗു​ലി​ക്ക്​ ക്രി​ക്ക​റ്റ്​ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ്​ അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ കൂ​ടു​ത​ല്‍ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ

RELATED ARTICLES
- Advertisment -

Most Popular

Recent Comments