Wednesday, December 11, 2024
HomeInternationalരണ്ടു വയസ്സുള്ള മകനെ വളര്‍ത്തു മകനെ വെടിവെച്ചു കൊന്ന പിതാവ് അറസ്റ്റില്‍

രണ്ടു വയസ്സുള്ള മകനെ വളര്‍ത്തു മകനെ വെടിവെച്ചു കൊന്ന പിതാവ് അറസ്റ്റില്‍

Reporter   – പി.പി. ചെറിയാന്‍

ഡാലസ്: രണ്ടു വയസുള്ള വളര്‍ത്തു മകന്‍ ആന്റണി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ് ഇരുപത്തി രണ്ടുകാരനായ റൊണാള്‍ഡൊ ഹില്‍ ഡാഗോയെ അറസ്റ്റു ചെയ്തു കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തതായി നവംബര്‍ 19 തിങ്കളാഴ്ച ഡാലസ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ബെക്ക് ലി ക്രെസ്റ്റ് അവന്യുവില്‍ (ഡാലസ് കൗണ്ടി) ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് വെടിയൊച്ച കേട്ടതായും തുടര്‍ന്ന് റൊണാള്‍ഡോ കുട്ടിയേയും കൊണ്ടു മാസ്റ്റര്‍ ബെഡ് റൂമില്‍ നിന്നും പുറത്തു വരുന്നതു കണ്ടതായും കുട്ടിയുടെ മാതാവ് പറഞ്ഞു.

കുട്ടി തോക്കെടുത്തു സ്വയം വെടിവച്ചതാണെന്നു റൊണാള്‍ഡോ പറഞ്ഞെങ്കിലും വെടിവച്ച തോക്കും തിരയും പിന്നീട് റൊണാള്‍ഡോയുടെ അമ്മയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.വെടിയേറ്റ കുട്ടിയെ, മാതാവ് ചാള്‍ട്ടന്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട റൊണാള്‍ഡ്.

റൊണാള്‍ഡിന്റെ മാതാവ് ഇതൊരു അപകടമാണെന്നു പറഞ്ഞുവെങ്കിലും പൊലീസ് വിശ്വസിച്ചില്ല. സംഭവം നടക്കുമ്പോള്‍ ആന്റണിയുടെ മാതാവും മറ്റു രണ്ടു കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിക്ക് 50,0000 ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments