അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേ, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍/ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ഗ്രാമീണ മേഖല, ദുര്‍ഘട ഗ്രാമീണ മേഖല അലവന്‍സുകള്‍, കാഷ്വാലിറ്റി അലവന്‍സ് എന്നിവ വര്‍ധിപ്പിച്ച് ഉത്തരവായി. പുതുക്കിയ സ്‌പെഷ്യല്‍ പേ നിരക്കുകള്‍, (ബ്രാക്കറ്റില്‍ പഴയ നിരക്ക്): ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍- 3750 (3400), അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്- 5400(4900), ഡെപ്യൂട്ടി ഡയറക്ടര്‍-6200(5400), അഡീഷണല്‍ ഡയറക്ടര്‍-6600(5600), ഡയറക്ടര്‍-6600(6000). ഗ്രാമീണ മേഖല അലവന്‍സ്, ദുര്‍ഘട ഗ്രാമീണ മേഖല അലവന്‍സ് എന്നിവ യഥാക്രമം 4500, 5500 രൂപയായാണ് വര്‍ധിപ്പിച്ചത്. കാഷ്വാലിറ്റി അലവന്‍സ് പ്രതിമാസം 2000 രൂപയില്‍നിന്ന് 3000 രൂപയായി വര്‍ധിപ്പിച്ചു. സ്‌പെഷ്യല്‍ പേ, ഗ്രാമീണ മേഖല അലവന്‍സുകള്‍ക്ക് 2016 സെപ്റ്റംബര്‍ ഒന്നു മുതലും കാഷ്വാലിറ്റി അലവന്‍സിന് 2017 ജനുവരി ഒന്നു മുതലും പ്രാബല്യമുണ്ടാവും.