Monday, November 11, 2024
HomeKeralaമാ​ണി ഗ്രൂ​പ്പി​നെ കൂ​ടെ​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം;രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച​യ്ക്കു വരുമെന്ന് സൂചന

മാ​ണി ഗ്രൂ​പ്പി​നെ കൂ​ടെ​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം;രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച​യ്ക്കു വരുമെന്ന് സൂചന

ഇ​ട​തു​മു​ന്ന​ണി​യി​ൽ ചേ​ക്കേ​റാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നെ കൂ​ടെ​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​​ന്റെ ആ​ദ്യ​പ​ടി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി​യു​മാ​യി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച​ന​ട​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. ഗു​ജ​റാ​ത്ത്​ മാ​തൃ​ക​യി​ൽ മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ പ്ര​സ​ക്തി ത​ള്ളാ​നാ​കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി മാ​ണി​യെ ഏ​തു​വി​ധേ​ന​യും ഒ​പ്പം നി​ർ​ത്താ​നാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ്ര​മം. ജെ.​ഡി.​യു​വി​നു പി​ന്നാ​ലെ മാ​ണി​ഗ്രൂ​പ്പും യു.​ഡി.​എ​ഫ്​ വി​ട്ടാ​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​​ന്റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​കു​മെ​ന്ന​ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ റി​പ്പോ​ർ​ട്ടും രാ​ഹു​ലി​​​ന്റെ ഇ​ട​പെ​ട​ലി​ന്​ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം ജോ​സ്​ കെ. ​മാ​ണി​യു​മാ​യും പി​ന്നീ​ട്​ കെ.​എം. മാ​ണി​യ​ട​ക്കം നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ആ​ൻ​റ​ണി ഇ​തി​ന്​ ചു​ക്കാ​ൻ​പി​ടി​ക്കും. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള എ.​കെ. ആ​ൻ​റ​ണി മാ​ണി​ഗ്രൂ​പ്​ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മാ​ണി​യെ അ​നു​ന​യി​പ്പി​ച്ച്​ മു​ന്ന​ണി​യുടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നാ​ണ്​ മു​സ്​​ലിം ലീ​ഗി​​ന്റെയും ആ​ഗ്ര​ഹം. തു​റ​ന്ന​മ​ന​സ്സോ​ടെ​യു​ള്ള ഏ​തു​ച​ർ​ച്ച​ക്കും ലീ​ഗി​​​െൻറ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സി​നു​ണ്ടാ​കും. മാ​ണി പോ​യാ​ൽ പോ​കട്ടെ എ​ന്ന നി​ല​പാ​ടി​നോ​ട്​ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ യോ​ജി​പ്പി​ല്ല. ഇ​ത്ത​രം സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും. മാ​ണി മു​ന്ന​ണി വി​ട്ടാ​ൽ അ​വ​ർ മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച മ​ധ്യ​കേ​ര​ള​ത്തി​ലെ സീ​റ്റു​ക​ളി​ൽ എ​ത്ര കോ​ൺ​ഗ്ര​സു​കാ​ർ​ക്ക്​ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന്​ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക്​ വ്യ​ക്ത​മാ​യ മ​റു​പ​ടി​ന​ൽ​കാ​നാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, മാ​ണി​യു​ടെ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച്​ വി​ജ​യി​ക്കാ​ൻ പ്രാ​പ്​​ത​രാ​യ നേ​താ​ക്ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന്​ ക​ണ്ടെ​ത്താ​നും ചി​ല കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ത​യാ​റാ​യെ​ന്നാ​ണ്​ വി​വ​രം.ജ​ന​താ​ദ​ൾ-​യു​വി​നെ മു​ന്ന​ണി​യി​ൽ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന​നേ​തൃ​ത്വം പ​രാ​ജ​പ്പെട്ടെ​ന്നാ​ണ്​ കോ​ൺ​​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​​​െൻറ വി​ല​യി​രു​ത്ത​ൽ. യു.​ഡി.​എ​ഫി​ലേ​ക്കി​ല്ലെ​ന്ന്​ മാ​ണി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും പെട്ടെ​ന്നു​ള്ള തീ​രു​മാ​ന​മൊ​ന്നും അ​ദ്ദേ​ഹം എ​ടു​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി​യു​ടെ നി​ല​പാ​ടും കോ​ൺ​ഗ്ര​സിനെ ആ​ശ​ങ്ക​​െ​പ്പ​ടു​ത്തു​ന്നു​ണ്ട്. മാ​ണി അ​ട​വു​ന​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യാ​ൽ യു.​ഡി.​എ​ഫി​ന്​ ദോ​ഷം​ചെ​യ്യു​മെ​ന്ന്​ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments