മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ്. ആകെ 16 പ്രതികളാണ് പിടിയിലായിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പട്ടികവര്‍ഗ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഗളി പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം മൂന്നര മണിക്കൂറോളം നീണ്ടു നിന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ അട്ടപ്പാടി, മുക്കാലിയില്‍ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞു.
ആദിവാസി മധുവിന്റെ കൊലപാതകം; 16 പ്രതികൾ പിടിയിലായി
RELATED ARTICLES