Friday, May 17, 2024
HomeKeralaകളമശ്ശേരി 83-ാം നമ്ബര്‍ ബൂത്തില്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കളമശ്ശേരി 83-ാം നമ്ബര്‍ ബൂത്തില്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് നടത്തിയതിൽ കൂടുതല്‍ വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കളമശേരി മണ്ഡലത്തിലെ 83-ാം നമ്ബര്‍ ബൂത്തില്‍ റീപ്പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇവിടെ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ 758 വോട്ടുകളുണ്ടായിരുന്നു. 43 വോട്ടുകള്‍ അധികമായി വന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്ബോഴായിരുന്നു വ്യത്യാസം കണ്ടത്. തുടര്‍ന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികള്‍ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തില്‍ വോട്ടിംങ് മെഷീന്‍ പരിശോധിച്ച്‌ ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോക്ക് പോള്‍ കഴിഞ്ഞതിന് ശേഷം ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നതാണ് വിനയായത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇവിടെ റീപ്പോളിങ് നടത്താമെന്ന് തീരുമാനിച്ചത്. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments