Tuesday, May 7, 2024
HomeKeralaതീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത

തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കു കിഴക്കുമായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ടര മീറ്റര്‍ ഉയരം വരെ തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങിയേക്കുമെന്നും അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ രാത്രി വരെ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നതും വിലക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments