പാകിസ്ഥാനിലെ ഗോത്രവര്‍ഗമേഖലയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 18 മരണം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള കുറാം ജില്ലയിലാണ് സ്ഫോടനമുണ്ടായത്. പരചിനാറിലെ അക്ബര്‍ ഖാന്‍ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് രണ്ടാം സ്ഫോടനം.
പാകിസ്ഥാനില്‍ സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ രണ്ടാം സ്ഫോടനം; 18 മരണം
RELATED ARTICLES