പീ​ഡ​ന പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി

M A Baby

ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ബി​നോ​യ് പാ​ര്‍​ട്ടി അം​ഗ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​ശ്ന​ത്തി​ല്‍​പ്പെ​ട്ടാ​ല്‍ സ്വ​യം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.

അതേസമയം, കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ബി​നോ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണു സൂ​ച​ന. ഹ​ര്‍​ജി​യി​ല്‍ വി​ധി വ​ന്ന​ശേ​ഷം ലു​ക്ക്‌ഒൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം. യു​വ​തി പ​രാ​തി കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ബി​നോ​യി കോ​ടി​യേ​രി ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ബി​നോ​യി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മും​ബൈ കോ​ട​തി ഇ​രു​പ​ത്തേ​ഴി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. മും​ബൈ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ ജ​ഡ്ജി അ​വ​ധി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണു ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​യു​ന്ന​തു മാ​റ്റി​യ​ത്.