ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

train palamm

ബംഗ്ലാദേശില്‍ ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. സിലെയില്‍ നിന്ന് ധക്കയിലേക്കു പോകുന്ന ഉപഭന്‍ എക്‌സ്പ്രസ് ആണ് മേല്‍പ്പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

ധക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കലൗറയിലാണ് അപകടം. രണ്ട് ബോഗികള്‍ കനാലിലേക്കു പതിക്കുകയും ഒരു ബോഗി തലകീഴായി മറിയുകയും ചെയ്തു. പോലിസും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അപകടത്തെ തുടര്‍ന്ന് ധക്കയില്‍ നിന്ന് വടക്കുകിഴക്ക് മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇരുപതിലധികം പേരെയാണ് ഗുരുതര പരിക്കുകളോടെ സിലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുന്നത്.

ട്രാക്കിലെ പ്രശ്‌നങ്ങളും സിഗ്‌നല്‍ തകരാറുകളും കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്.