പതിനാല് വയസ്സ് മുതൽ ഐഎസിന്റെ ലൈംഗിക അടിമായിത്തീർന്ന പെൺകുട്ടിയുടെ കഥ

slave is

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരതകളെ കുറിച്ച് ഒട്ടേറേ കഥകള്‍ പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ഇവര്‍ ക്രൂരമാ പീഡനമാണ് കാഴ്ച്ചവയ്ക്കുന്നത്. യസീദി വിഭാഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ പീഡന കഥയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നത്. പതിനാല് വയസ്സുള്ളപ്പോഴാണ് എഖ്‌ലസ് എന്ന യസീദി പെണ്‍കുട്ടി ഐഎസിന്റെ പിടിയിലാകുന്നത്. ആറുമാസത്തോളം അവരുടെ ലൈംഗിക അടിമയായുള്ള ജീവിതം. ഈ കാലത്തിനിടെ അനുഭവിച്ച കൊടിയ പീഡനങ്ങളെ കുറിച്ച് അവള്‍ വെളിപ്പെടുത്തി. ഇനി കരയാന്‍ കണ്ണീരില്ല, പക്ഷെ കരയാതെ എങ്ങനെ ഞാന്‍ എന്റെ കഥ പറയുമെന്നാണ് അവള്‍ ചോദിക്കുന്നത്. അനുവാദം ചോദിക്കാന്‍ പോലും മിനക്കെടാതെ അവളുടെ കുഞ്ഞുശരീരത്തില്‍ നിത്യവും കയറിയിറങ്ങി. തടവിലാക്കപ്പെട്ട 150 പെണ്‍കുട്ടികളുടെ പേരെഴുതിയിട്ട് അതില്‍ നിന്ന് ലോട്ടെടുത്താണ് തന്റെ ലൈംഗിക അടിമയായി എഖ്‌ലാസിനെ ഐഎസിലൊരാള്‍ തിരഞ്ഞെടുത്തത്. ‘അയാള്‍ വളരെ വിരൂപനായിരുന്നു. ഒരു രാക്ഷസനെപ്പോലെയാണ് എനിക്ക് തോന്നിയത്. നീണ്ട മുടിയുള്ള ഒരു വികൃതരൂപം. അയാള്‍ക്ക് ഒരു വൃത്തികെട്ട മണമായിരുന്നു. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. എനിക്ക് അയാളെ ഒന്നു നോക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല.’ എഖ്‌ലസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആറുമാസം നിത്യവും അയാളാല്‍ എഖ്‌ലസ് പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നതായി എഖ്‌ലസ് പറയുന്നു. ഒടുവില്‍ ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട എഖ്‌ലസ് ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് എത്തിയത്. ഇന്ന് ജര്‍മനിയിലുള്ള ഒരു മാനസികാരോഗ്യകേന്ദ്രത്തിലാണ് അവള്‍. പഠനവും തെറാപ്പിയും നടക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇരുണ്ട ദിനങ്ങളെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി മായ്ച്ചുകളയണം. പിന്നെ നല്ലൊരു അഭിഭാഷകയാകണമെന്നും എഖ്‌ലസ് പറയുന്നു.