നവി മുംബൈയിൽ ഷോപ്പിംഗ് മാളിന്റെ മേല്‍കൂര തകർന്നു വീണു

നവി മുംബൈയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം രഗുലീല മാളിന്റെ മേല്‍കൂര തകർന്നു വീണു അപകടമുണ്ടായി . ആ സമയത്ത് നിരവധി പേർ മാളിനകത്ത് ഉണ്ടായിരുന്നത്. ചെവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കുകളോ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടം നടക്കുന്ന സമയത്ത് മാളില്‍ ആളുകള്‍ ഉണ്ടയിരുന്നെങ്കിലും മാളിന്റെ ലോബിയില്‍ ആളുകല്‍ കുറവായതിനാലാണ് വലിയ അപകട, ഒഴിവായത്. ദിവസവും ആയിരങ്ങളാണ് രഗുലീല മാളില്‍ ഷോപ്പിങിനും സൌഹൃദം പങ്കിടുന്നതിനുമെല്ലാം എത്താറുള്ളത്. മാളിന്റെ മേല്‍ക്കൂര പെട്ടന്ന് തകർന്നു വീഴുന്നത് കണ്ട് ആളുകൾ സംഭ്രമത്തിലായെങ്കിലും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ മാളിലെ കടകള്‍ക്ക് ഉള്ളിലേക്ക് എല്ലാവരും സുരക്ഷിതമായി കടക്കന്‍ നിര്‍ദേശം നല്‍കിയെന്ന് എന്ന് ദൃക് സാക്ഷികൾ പറയുന്നു. കെട്ടിടം ഇടിഞ്ഞു വീഴാനുള്ള കാരണം എന്താണെന്ന് ഇതേവരെ കണ്ടുപിടിച്ചില്ല.