15 വയസ്സുകാരി വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കഥകളുടെ ചുരുളഴിയുന്നത്. പെണ്‍കുട്ടി 3 മാസം ഗര്‍ഭിണി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ്ഈ അസാധാരണ സംഭവം. പെണ്‍കുട്ടിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ട് വന്നിരുന്നു. ആദ്യമൊക്കെ കുട്ടി അവഗണിച്ചെങ്കിലും പതുക്കെ പതുക്കെ വയറിന് ഭാരം കൂടുന്നതായും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഈ കാര്യം തന്റെ ചേട്ടത്തിയമ്മയോട് പറഞ്ഞു. ചേട്ടത്തിയമ്മയോടൊപ്പം ഡോക്ടറെ കാണിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. റിപ്പോര്‍ട്ട് കണ്ട് പെണ്‍കുട്ടിയും വീട്ടുകാരും ഒരു പോലെ ഭയന്നു. അയല്‍പ്പക്കത്തുള്ള യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരികമായി ഉപയോഗിച്ച് വരുകയാണെന്നും പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവസാനം പെണ്‍കുട്ടി തുറന്ന് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അയല്‍ക്കാരനായ ജിതേന്ദ്ര ലോധിക്കെതിരെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അയൽക്കാരൻ ശാരീരികമായി ഉപയോഗിച്ച 15 വയസ്സുകാരി ഗർഭിണിയായി
RELATED ARTICLES