പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ ജീവനൊടുക്കിയ വിനായകന്റെ കേസ് ഡയറി ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ വാടാനപ്പിള്ളി എസ്ഐയെ അറസ്റ്റു ചെയ്യാൻ നിർദേശം. തൃശൂർ റൂറൽ എസ്പിക്കു ലോകായുക്ത ഇതു സംബന്ധിച്ചു നിർദേശം നൽകി.
ലോകായുക്ത ജഡ്ജ് പയസ് പി. കുര്യാക്കോസ്, ഉപലോകായുക്ത ജഡ്ജ് കെ.ടി.ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷനാണു കേസ് പരിഗണിക്കുന്നത്. വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പോലീസിനോടു ജൂണ്‍ ഒന്നു മുതൽ ജൂലൈ എട്ടു വരെയുള്ള പരാതി രജിസ്റ്റർ ഹാജരാക്കാനും ലോകായുക്ത നിർദേശം നൽകിയിട്ടുണ്ട്.
വിനായകനൊപ്പം പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സുഹൃത്ത് ശരതിനോട് സെപ്റ്റംബർ ഒന്പതിനു ഹാജരാകാനും ലോകായുക്ത നിർദേശം നൽകിയിട്ടുണ്ട്.