2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റിൽ. മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ നിന്നുമാണ് പ്രതികൾ നാണയങ്ങള്‍ കൊള്ളയടിച്ചത്.ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരായ 3 പേരാണ് അറസ്റ്റിലായത്. ഇവര്‍ മുസഫര്‍നഗര്‍ സ്വദേശികളാണ്. അഞ്ചു രൂപയുടെയും പത്തു രൂപയുടെയും കോയിനുകളാണ് പിടിച്ചെടുത്തത്. 46 പോളിത്തീന്‍ ബാഗുകളിലാണ് ഇവര്‍ ഇത്രയും രൂപയുടെ നാണയങ്ങള്‍ കടത്തിയത്. കോടികളുടെ നോട്ടുകെട്ടുകള്‍ ബാങ്കിലുണ്ടായിരുന്നിട്ടും ഒരു നോട്ടുപോലും പ്രതികള്‍ എടുത്തിരുന്നില്ല.നോട്ടുകളില്‍ ചിപ്പുകള്‍ ഉണ്ടാകാം എന്ന ഭയം കാരണമാണ് കറന്‍സികള്‍ എടുക്കാതിരുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ചിപ്പുകള്‍ ഘടിപ്പിച്ച നോട്ടുകളാണെങ്കില്‍ ജിപിഎസ് വഴിയോ മറ്റോ പൊലീസ് പിന്‍തുടര്‍ന്നെത്തി പിടികൂടുമെന്ന് പേടിച്ചതിനാലാണ് നാണയങ്ങള്‍ മാത്രം കവരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. കൂടാതെ നാണയങ്ങളാകുമ്പോള്‍ ആളുകള്‍ക്ക് കൈമാറുകയെളുപ്പമാണെന്നും ഇവര്‍ പറഞ്ഞു. കോയിനുകള്‍ സ്വീകരിക്കാന്‍ ഏവരും തയ്യാറാകുമെന്ന സൗകര്യം കൂടി കണക്കിലെടുത്താണ് ഈ രീതി പ്രാവര്‍ത്തികമാക്കിയത്.മുഖം മൂടിയണിഞ്ഞാണ് പ്രതികള്‍ മോഷണത്തിനെത്തിയത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടാക്കളില്‍ ഒരാളുടെ കൈക്കുഴയില്‍ R എന്ന അക്ഷരം ടാറ്റുവായി പതിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയായിരുന്നു പൊലീസ് അന്വേഷണം. ഇവര്‍ ജോലി ചെയ്യുന്ന ബസ് ഡിപ്പോയോട് ചേര്‍ന്ന് തന്നെയാണ് ബാങ്കിലേക്കുള്ള പ്രവേശനകവാടം. ഇതേ തുടര്‍ന്ന് ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനിടെ ക്ലീനറായ രാഹുല്‍ എന്നയാളുടെ കൈക്കുഴയില്‍ ടാറ്റു കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാളുടെ മറ്റ് രണ്ട് കൂട്ടാളികളും പിടിയിലായി.
2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റിൽ
RELATED ARTICLES