എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു. 4066 ആണ് ടിജെ വിനോദിന്റെ നിലവിലെ ലീഡ്. നിര്‍ണായക നീക്കങ്ങള്‍ക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്.
ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സിജി രാജഗോപാല്‍ മുന്നേറിയിരുന്നു. പിന്നീട് എല്‍ഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അല്‍പ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോണ്‍ഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.
എല്‍.ഡി.എഫിന്റെ മനു റോയിയെ 3673 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറും കൂടിയായാണ് ടി.ജെ. വിനോദ്. എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ടി.ജെ വിനോദിന് നേടാനാവാത്തത് പാര്‍ട്ടിയെ സംബന്ധിച്ച് തിരിച്ചടിയായിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നു. എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മനു റോയിയെ കളത്തിലക്കിയ തന്ത്രം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. മനു റോയിയുടെ അപരന്‍ എത്തിയതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഏകദേശം 2500 വോട്ടുകളാണ് മനു റോയിയുടെ അപരന്‍ സ്വന്തമാക്കിയത്.
വിജയം എറണാകുളത്തെ ജനാവലിക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടി.ജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു റോയി പ്രതികരിച്ചു.
സി.ജി രാജഗോപാലായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തില്‍ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യു.ഡി.എഫിനുണ്ടായത്. രണ്ട് തിരഞ്ഞെടുപ്പിലും അമ്ബത് ശതമാനത്തിലേറെ വോട്ട് യു.ഡി.എഫിനായിരുന്നു.