യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിച്ച കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ്‌കുമാറിനു അട്ടിമറി വിജയം . യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ട് ജനീഷ് കുമാര്‍ 10031 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പി മോഹന്‍കുമാറാണ് ലീഡ് നിലനിര്‍ത്തിയതെങ്കിലും രണ്ടാം ഘട്ടമായപ്പോള്‍ ജനീഷ്‌കുമാര്‍ മുന്നിലെത്തി.
പകുതിയോളം ബൂത്തുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ കെ.യു.ജനീഷ് കുമാര്‍ 5000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയായിരുന്നു .