വീണ്ടും സംസ്ഥാനത്ത് കനത്തമഴും നാശനഷ്ടങ്ങളും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മുംബൈയ്ക്ക് 490 കിലോമീറ്ററും രത്നഗിരിക്ക് 360 കിലോമീറ്ററും അകലെയായി കിടക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായും മാറിയേക്കാം. തുടര്‍ന്ന് ‘ക്യാര്‍’ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്.
തുടക്കത്തില്‍ വടക്ക് കിഴക്ക് ഭാഗത്തേക്കാണു ദിശയെങ്കിലും ഒക്ടോബര്‍ 25 വൈകുന്നേരത്തോടെ ദിശ മാറി ഒമാന്‍ -യമന്‍ തീരത്തേക്ക് സഞ്ചാരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.