ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയ തലത്തിലേക്ക് എത്തിക്കാനുള്ള ബിജെപി ശ്രമത്തിന് പുതിയ മുഖം. ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ ഊര്‍ജ്ജിത നീക്കം നടക്കുന്നു, ഇതിന്റെ ഭാഗമായി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ആളുകളെ ചാക്കിട്ട് പിടിച്ചിരിക്കുന്നു. സംഘടനയുടെ രക്ഷാധികാരികളില്‍ ഒരാളായി മാതാ അമൃതാനന്ദമയിയെ തെരഞ്ഞെടുത്തു.സെന്‍കുമാര്‍, ഡോ കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഉപാധ്യക്ഷന്‍മാര്‍.ഇതോടെ ശബരിമല കര്‍മ്മ സമിതിയുടെ അംഗബലം കൂട്ടകയാണ് നേതാക്കള്‍. പുതിയ സംഘനവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കി കൂടുതല്‍ ഭക്തരെ അണിചേര്‍ക്കും. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംഘടനുടെ വലുപ്പം വര്‍ധിപ്പിക്കും