നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. കുറ്റപത്രത്തിന്റെ ഭാഗമായ മുഴുവന്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി പരിഗണിച്ചു. പ്രോസിക്യൂഷന് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാമെന്ന് കോടതി പറഞ്ഞു. ദിലീപിനുവേണ്ടി അഡ്വക്കറ്റ് രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ദൃശ്യങ്ങള്‍ കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവച്ചു.
നടിയെ ആക്രമിച്ച കേസില്‍ തെളിവായി നൽകിയ ദൃശ്യങ്ങളിൽ കൃത്രിമം- ദിലീപ്
RELATED ARTICLES