നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ മൊഴികൾ കേട്ടു പോലീസ് ഞെട്ടി. അഞ്ചു നടിമാരുടെ നഗ്‌നത പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നു പോലീസ് കസ്റ്റഡിയിലായ പൾസർ സുനി വെളിപ്പെടുത്തി. അഞ്ചു നടിമാരെയാണ് ബ്‌ളാക്ക്‌മെയില്‍ ചെയ്തു പണം തട്ടിയെടുത്തിട്ടുള്ളത്.
നാടകീയമായി പോലീസ് പിടിയില്‍ അകപ്പെട്ട സുനിയെ 10 മണിക്കറുലധികമായി നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവം ക്വട്ടേഷന്‍ അല്ലെന്നും ബ്‌ളാക്ക് മെയിലിംഗിനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. കടവന്ത്രയില്‍ ഒരു സ്ഥാപനം നടത്തുന്ന കാമുകിക്ക് ലക്ഷങ്ങള്‍ ഇത്തരത്തില്‍ സമ്പാദിച്ച് നല്‍കിയിട്ടുണ്ടെന്നും ഒറ്റത്തവണ പത്തുലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്നും മൊഴി നല്‍കി.ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. പക്ഷേ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇര്‍വക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ല. ഇവരുടെ സഹായത്തോടെ നീലച്ചിത്ര നിര്‍മ്മാണം നടന്നിരുന്നോയെന്നും സംശയമുണ്ട്. ഈ കാര്യത്തിലും കൃത്യമായ വ്യക്തതയില്ല.
എ. ഡി. ജി. പി. ബി സന്ധ്യയുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്‌ളബ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികള്‍ നടിയുമായി സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഇവരുമായി യാത്ര ചെയ്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈലിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തി. സാംസങ്ങിന്റെ വെള്ള മൊബൈല്‍ഫോണിലാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പോലീസ് തെരച്ചില്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാന്‍ വഴിയില്‍ എറിഞ്ഞു കളഞ്ഞതായിട്ടാണ് സുനി വെളിപ്പെടുത്തി. ബൈപാസില്‍ നിന്നും തമ്മനത്തേക്കുള്ള വഴിയില്‍ സെന്റ്ട്രീസാസ് റോഡിന് സമീപത്തെ കാനയില്‍ നടിയുടെ രംഗങ്ങളുണ്ട് എന്ന് വിശ്വസിക്കുന്ന ഫോണിന് വേണ്ടിയുള്ള തെരച്ചിലും പോലീസ് നടത്തുന്നു. ഫോണ്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല.