യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക. ട്രംപിന്‍റെ മുസ്‌ലിം വിരുദ്ധതയോടും കുടിയേറ്റ നയങ്ങളോടും എതിര്‍ നിലപാട് സ്വീകരിച്ച സിഎന്‍എന്‍, ബിബിസി, ദ ന്യൂയോര്‍ക്ക് ടൈംസ്, എല്‍എ ടൈംസ്, ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ബസ്ഫീഡ്, ദ ഹില്‍, ദ ഡെയ്‌ലി മെയില്‍ എന്നീ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വിഷയത്തില്‍ ഈ മാധ്യമങ്ങളെ ട്രംപ് നേരത്തേ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ
വൈറ്റ് ഹൗസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായാണ് തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങള്‍ മാത്രം വാര്‍ത്ത റിപോര്‍ട്ട് ചെയ്താല്‍ മതിയെന്ന് ഉത്തരവിട്ടത്. പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, വലതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങളെയെല്ലാം വിലക്കില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്‍റെ നിലപാടുകളെ വിമര്‍ശിച്ച ചാനലുകളെയും പത്രങ്ങളെയുമെല്ലാം വ്യാജവാര്‍ത്ത നല്‍കുന്ന ചാനലുകളും പത്രങ്ങളുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്.