Monday, October 14, 2024
HomeInternationalവാടകതര്‍ക്കം- മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

വാടകതര്‍ക്കം- മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹെമറ്റ്(കാലിഫോര്‍ണിയ): വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21 ന് അറിയിച്ചു.

വെന്‍ഡിലോപസ് അറെയ്‌സ(46) ഇവരുടെ മകള്‍ ജനിസീസ് ലോപസ് അറെയ്‌സ(21, വെന്‍ഡി ലോപസിന്റെ മകന്റെ കാമുകി ടിനിറ്റി ക്ലൈഡ്(18) എന്നിവര്‍ കൊല്ലപ്പെട്ട കേസ്സില്‍ ജോര്‍ഡന്‍ ഗുസ്മന്‍(20) ഇവരുടെ കാമുകന്‍ ആന്റണി മക്ക്ൗളസ്(18) എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്.

ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന വീട്ടിലെ ഒരു മുറി ജോര്‍ഡന്‍ ഗുസ്മന്‍ വാടകയ്‌ക്കെടുത്തിരുന്നു. ഇവര്‍ തമ്മില്‍ നടന്ന വാടകതര്‍ക്കത്തില്‍ ആന്റണി ഇടപെടുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം വെന്‍ഡിലോ പാസിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോളായിരുന്നു കൊലപാതകത്തെകുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികള്‍ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാര്‍ മോഷ്ടിച്ചു അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും 400 മൈല്‍ അകലെയുള്ള ലാസ് വേഗസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.

ഇവര്‍ക്കെതിരെ റിവര്‍സൈഡ് കൗണ്ടിഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് മൂന്നു കൊലപാതകങ്ങള്‍ ചുമത്തി കേസ്സെടുത്തു. ക്ലാര്‍ക്ക് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments