Tuesday, April 30, 2024
HomeKeralaകേരളത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ

കേരളത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ

കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിലെ ജില്ലാ ഭരണാധികാരികൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത്തവണ വേനൽ മഴ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments