Friday, May 3, 2024
HomeKeralaയാത്രക്കാര്‍ക്ക് ബസില്‍ മര്‍ദ്ദനം ; സുരേഷ് കല്ലട പൊലീസിന് മുൻപിൽ ഹാജരായി

യാത്രക്കാര്‍ക്ക് ബസില്‍ മര്‍ദ്ദനം ; സുരേഷ് കല്ലട പൊലീസിന് മുൻപിൽ ഹാജരായി

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായിരിക്കുന്നത്. ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് കല്ലട ഹാജരായത്.അതേസമയം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഹാജരാകാന്‍ സാധിക്കില്ലെന്ന് സുരേഷ് കല്ലട അറിയിച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച്‌ തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വെച്ച്‌ കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേര്‍ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments