Friday, April 26, 2024
HomeInternationalഹൂസ്റ്റണില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ ; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പോലീസ്

ഹൂസ്റ്റണില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ ; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പോലീസ്

ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ ആയിരം ഡോളര്‍ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്.ഏപ്രില്‍ 27 തിങ്കളാഴ്ച മുതല്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഉത്തരവിറക്കിയ കൗണ്ടി ജഡ്ജിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും തികഞ്ഞ വിഡ്ഡിത്തവുമാണെന്ന് ഹൂസ്റ്റണ്‍ പോലീസ് യൂണിയന്‍ പ്രസിഡന്റ് ജൊ ഗമാല്‍ഡി.

ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലായ്മ വേതനത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കെ, ഇത്തരക്കാരില്‍ നിന്നും 1000 ഡോളര്‍ ഫൈനായി വാങ്ങിക്കുക എന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.

ഞങ്ങളുടെ ഓഫിസര്‍മാര്‍ മാസ്ക്ക് ധരിക്കണ്ടെന്നും പൗരന്മാര്‍ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നും യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.കൗണ്ടി ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൂസ്റ്റണ്‍ മേയറും രംഗത്തെത്തി. ജഡ്ജിയുടെ ഉത്തരവ് നിര്‍ബന്ധമാക്കില്ലെന്ന് മേയര്‍ ടര്‍ണര്‍ പറഞ്ഞു.

ജ!ഡ്ജിയുടെ ഉത്തരവിനെതിരെ ഹാരിസ് കൗണ്ടി അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിങ്ങിനു സമീപം പ്രതിഷേധ പ്രകടനവും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments